Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 January, 2018 06:17:43 PM


അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊല കേസ്: പ്രതികൾക്കു ഇരട്ട ജീവപര്യന്തം



തൊടുപുഴ: അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലക്കേസിൽ പ്രതികൾക്കു ഇരട്ട ജീവപര്യന്തം. കർണാടക, തുങ്കൂർ സിറ പോലീസ് സ്റ്റേഷൻ പരിധിയിൽ മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര - 23), ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകൻ മധു (രാജേഷ് ഗൗഡ - 23), സഹോദരൻ മഞ്ജുനാഥ് (19) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസിൽ വിധി പറഞ്ഞത്.

അടിമാലി നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്‍റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 

2015 ഫെബ്രുവരി 12നു അർധരാത്രിയോടെയാണ് കേസിനാസ്പദമായ കൂട്ടക്കൊല നടന്നത്. പ്രതികൾക്കെതിരെ കൊലപാതകം, കവർച്ച, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ സംശയാതീതമായി തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലയ്ക്കു ശേഷം 19.5 പവൻ സ്വർണാഭരണങ്ങൾ, റാഡോ വാച്ച്, മൊബൈൽ ഫോണ്‍ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവർച്ചയും പ്രതികൾ നടത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 106