11 January, 2018 07:25:49 PM


നിയമ ലംഘനം ഒഴിവാക്കാതെ മിൽമ : സൗജന്യ സഹായ വാഗ്ദാനവുമായി യുവാവ്



കേരള സർക്കാർ നിയന്ത്രണത്തിലുള്ള മിൽമ ഈയിടെ പുറത്തിറക്കിയ പരസ്യത്തിൽ നിയമവിരുദ്ധമായി ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് മിൽമയ്ക്ക് കത്തു നൽകിയെങ്കിലും പ്രതികരിക്കാനോ തെറ്റു തിരുത്താനോ മിൽമ അധികൃതർ തയ്യാറായില്ല.ഇതേത്തുടർന്നു പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മുഖ്യമന്ത്രി ഇത് ഡി ജി പി ക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്.

നിയമത്തെ ലംഘിക്കുക എന്നത് ദിനചര്യ പോലെ പിൻതുടരുന്ന സ്ഥാപനമായി മിൽമ മാറിയിരിക്കുകയാണ്. മിൽമ പാലിനു വില വർദ്ധിപ്പിക്കുമ്പോൾ പഴയ വില രേഖപ്പെടുത്തിയ കവറിൽ പുതിയ വിലയ്ക്ക് പാൽ വിൽപ്പന നടത്തുന്നത് പതിവാക്കിയ സ്ഥാപനമാണ് മിൽമ. വിൽപ്പന വില കവറിൽ പ്രിന്റ് ചെയ്തിരിക്കണമെന്ന് പാക്കേജിഡ് ആന്റ് കമ്മോഡിറ്റീസ് ആക്ടിൽ പറയുന്നത്. എന്നാൽ ഇതു ലംഘിച്ചു ആഴ്ചകളോളമാണ് കേരളത്തിലുടനീളം പാൽ വിൽപ്പന നടത്തുന്നത്.

മറ്റൊന്ന്, പായ്ക്കിംഗ് തിയതി പായ്ക്ക് ചെയ്ത ദിവസത്തേത് കാണിക്കണമെന്നാണ് നിയമം. എന്നാൽ മിൽമ പാൽ വിപണയിൽ എത്തിക്കുന്നതിന്റെ പിറ്റേ ദിവസത്തെ തിയതിയാണ് അച്ചടിക്കാറുള്ളത്.ഇങ്ങനെ നിയമലംഘനം മിൽമ പതിവാക്കിയ പിന്നാലെയാണ് പരസ്യ വീഡിയോയിലെ വിവാദമായ ഗാന്ധിജിയുടെ ചിത്രം VFX സാങ്കേതികവിദ്യയിലൂടെ മാറ്റി അനിൽ ചുണ്ടേൽ എന്ന സാങ്കേതിക വിദഗ്ദൻ രംഗത്തെത്തിയത്. സിനിമാ മേഖലയിൽ CGI/ VFX മേക്കറായി പ്രവർത്തിക്കുകയാണ് കൽപ്പറ്റ സ്വദേശിയായ അനിൽ. 

പരസ്യചിത്രത്തിലെ വിവാദ ഭാഗം സൗജന്യമായി ഒഴിവാക്കി നൽകാമെന്നാണ് അനിലിന്റെ വാഗ്ദാനം. ഈ വിവരം അനിൽ ഫൗണ്ടേഷനെ അറിയിച്ചിട്ടുണ്ട്. മിൽമ അധികാരികൾ കണ്ണ് തുറക്കും വരെ പോരാട്ടവുമായി പിന്നാലെ ഉണ്ടാവുമെന്നാണ് ഫൗണ്ടേഷൻ ചെയർമാൻ എ ബി ജെ ജോസ് പ്രഖ്യാപിച്ചിരിക്കുന്നത്.




Share this News Now:
  • Google+
Like(s): 389