Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 January, 2018 12:19:48 PM


കോട്ടയം പേരൂർ വില്ലേജ് ഓഫീസിൽ എത്തിയ അതിഥിയെ കണ്ട് ജീവനക്കാർ ഓടി



കോട്ടയം: ഏറ്റുമാനൂർ നഗരസഭാ അതിർത്തിയിലെ പേരൂർ വില്ലേജ് ഓഫീസിൽ എത്തിയ അതിഥിയെ കണ്ട് ജീവനക്കാർ ഇറങ്ങിയോടി. രാവിലെ പത്ത് മണിക്ക് ഓഫീസ് തുറന്ന ജീവനക്കാർ ഫീൽഡ് അസിസ്റ്റൻറ് അജിത് കുമാറിന്‍റെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടി. 


കതക് തുറക്കുന്ന ശബ്ദം കേട്ട് താഴെ ചാടിയ മൂർഖൻ തൊട്ടപ്പുറത്തുണ്ടായിരുന്ന എലിയുടെ പിന്നാലെ കൂടി. ഇതിനിടെ ജീവനക്കാരുടെ നേരെ പത്തി വിടർത്തി കാണിക്കാനും മറന്നില്ല. ഫയലുകൾക്കിടയിലൂടെ ഊളിയിട്ട എലിയുടെ പിന്നാലെ പാമ്പും കയറിയതോടെ ആകെ പരിഭ്രാന്തിയിലായി ജീവനക്കാർ. ഫയലുകളെല്ലാം ഇളക്കിമറിച്ചപ്പോഴാണ് കുഞ്ഞുങ്ങളുമായി എലിയുടെ വൻ പടയെ കണ്ടെത്തിയത്.



മൂർഖൻ തന്‍റെ ഇര തേടിയിറങ്ങിയതാണെണ് മനസിലാക്കിയ ജീവനക്കാരുടെ അടുത്ത ശ്രമം പാമ്പിനെ വെളിയിൽ ചാടിക്കുക എന്നതായി. വാവ സുരേഷിനെ വിളിക്കാം എന്ന അഭിപ്രായവുമായി നാട്ടുകാരും ഒപ്പം കൂടി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയാവാം അധികം പ്രശ്നങ്ങൾ ഉണ്ടാകും മുമ്പേ പാമ്പ് ഓഫീസിന് വെളിയിലേക്ക് കടന്നു.



വില്ലേജ് ഓഫീസില്‍ എലിയുടെ ശല്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ക്ക് കാണിച്ചുകൊടുക്കുക കൂടിയായിരുന്നു അതിഥിയായെത്തിയ മൂര്‍ഖന്‍. പാമ്പിനെ തേടി അലമാരയിലും മറ്റും ഇരുന്ന ഫയലുകള്‍ വെളിയില്‍ ചാടിച്ചപ്പോഴാണ് എല്ലാം തുണ്ടു കടലാസ് കഷണങ്ങളായി മാറിയ വിവരം ജീവനക്കാര്‍ അറിയുന്നത്. ഓഫീസിലെ മിക്ക ഫയലുകളും എലി കരണ്ടു തിന്ന അവസ്ഥയിലായിരുന്നു.


(ചിത്രങ്ങള്‍ - മോന്‍സി പി തോമസ്)


Share this News Now:
  • Google+
Like(s): 1621