Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 January, 2018 09:01:10 PM


പ്രതിഭ ഹരി എംഎൽഎ വിവാഹ മോചനം തേടി കോടതിയില്‍, ഫേസ്ബുക്കിലെ പേര് മാറ്റി



ആലപ്പുഴ: കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാഹ മോചനം തേടി ആലപ്പുഴ കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എംഎല്‍എ കുടുംബക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിങ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വര്‍ഷക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.


ഈ സാഹചര്യത്തില്‍ മകനെ വിട്ടു നല്‍കി കൊണ്ടു വിവാഹമോചനം അനുവദിക്കണം എന്ന് എംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നു നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരിയും പങ്കെടുത്തു എങ്കിലും പരാജയപ്പെടുകയായിരുന്നു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും. എം.എല്‍.എ തന്റെ ഫേസ്ബുക്ക് പേജിലെ പേരും അഡ്വ.യു.പ്രതിഭ എം.എല്‍.എ എന്നാക്കി ചുരുക്കിയിട്ടുണ്ട്.


മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭാ ഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.കെ. സദാശിവന് പകരക്കാരിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭാംഗമായത്.



Share this News Now:
  • Google+
Like(s): 244