Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

13 January, 2018 02:58:47 PM


ഹെലികോപ്ടര്‍ അപകടം: ഒരു മൃതദേഹം കണ്ടെത്തി; കാണാതായവരില്‍ കോതമംഗലം സ്വദേശിയും



മുംബൈ: മുംബൈയില്‍ കടലിനു മുകളില്‍ കാണാതായ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതായി വ്യക്തമായി. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു മൃതദേഹവും കടലില്‍ നിന്ന് ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരില്‍ ഒരു മലയാളിലും ഉള്‍പ്പെടുന്നു. കോതമംഗലം സ്വദേശി ജോസ് ആന്‍റണിയാണിത്. ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആണ് ജോസ് ആന്‍റണി.


ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഒഎന്‍ജിസിയിലെ അഞ്ച് ജീവനക്കാര്‍ അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ടു പേര്‍ പൈലറ്റുമാരാണ്.രാവിലെ 10.25 ന് ഓയില്‍ റിഗില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ കാണാതായതോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.



Share this News Now:
  • Google+
Like(s): 128