Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 January, 2018 08:47:06 AM


ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജയിലിൽ തടവുകാരെ മർദിക്കുന്നതായി പരാതി




തൃശൂര്‍:  ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജയിലിൽ തടവുകാരെ മർദിക്കുന്നതായി പരാതി. ജയിലുനുളളിലെ പരാതിപെട്ടിയിൽ നിന്നും പേര് വെയ്ക്കാതെ മനുഷ്യവകാശ കമ്മീഷന് അയച്ച കത്തിലാണ് പരാതിയുള്ളത്. സംഭവത്തെ പറ്റി അന്വേഷിക്കാൻ മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടു.


വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി എംസി അനൂപിനെതിരെയാണ് പരാതി. ജയിലിനുള്ളിൽ ബീഡിയും കഞ്ചാവും എത്തിക്കാൻ സഹായിക്കാത്ത തടവുകാരെ അനൂപ് മർദിക്കുന്നുവെന്നും രാഷ്ട്രീയ സ്വാധീനത്താൽ ജയിലിലെ മേസ്തിരി സ്ഥാനം അനർഹമായി നേടിയെടുത്തതായും പരാതിയിലുണ്ട്.


ജയിലിൽ നിന്നും പുറം പണിക്ക് പോകുന്നവരോട് മദ്യവും, കഞ്ചാവും, ബീഡിയും എത്തിക്കാൻ ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ അനൂപ് ക്രൂരമായി മർദിക്കുന്നുവെന്നും ഇത്തരത്തിൽ മർദിച്ച രണ്ട് പേർ മുളങ്കുന്നത്തുകാവ്  മെഡിക്കൽ കോളെജിൽ ചികിത്സയിലാണെന്നും പരാതിയിലുണ്ട്. എന്നാൽ സംഭവത്തെ പറ്റി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടു.



Share this News Now:
  • Google+
Like(s): 154