Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

16 January, 2018 01:52:44 PM


ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനമെന്ന് മന്ത്രി



തിരുവനന്തപുരം : ശബരിമലയില്‍ കാണിക്കടിയരുതെന്നും സര്‍ക്കാര്‍ അത് ഖജനാവിലേക്ക് എടുക്കുകയാണെന്നുമുള്ള വര്‍ഗീയവാദികളുടെ കുപ്രചരണം ഭക്തര്‍ തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനുള്ള തെളിവാണ് ഇത്തവണ മണ്ഡലകാലത്തെ വരുമാനത്തിലുണ്ടായ വര്‍ധനവ്. ഇത്തവണ മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 210 കോടി രൂപയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


ശബരിമലയില്‍ നിന്ന് പ്രസാദം വാങ്ങരുതെന്ന് വരെയുള്ള പ്രചരണങ്ങളാണ് നടന്നത്. ഒരു വരുമാനം പോലും സര്‍ക്കാര്‍ ശബരിമലയില്‍ നിന്നും എടുക്കുന്നില്ല. മറിച്ച്‌ കോടിക്കണക്കിന് രൂപ ഓരോ മണ്ഡലകാലത്തും സര്‍ക്കാര്‍ ശബരിമലയില്‍ ചിലവിടുന്നുണ്ട്. ഇത്തവണ 38 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കിയത്.


മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയതോടെ മാലിന്യത്തിന്‍റെ അളവ് വളരെ കുറയ്ക്കാന്‍ സാധിച്ചു. വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഇതിന് ഏറെ സഹായകരമായി. പൊലീസും മികച്ച സേവനമാണ് കാഴ്ച്ചവെച്ചത്. സന്നിധാനത്ത് 3000 പൊലീസും നിലയ്ക്കലും പമ്പയിലും 2000 പൊലീസുകാരെയുമാണ് വിന്യസിച്ചിരുന്നത്. ക്രമസമാധാനപാലനം മികച്ചരീതിയില്‍ നടപ്പാക്കിയെന്നും മന്ത്രി  പറഞ്ഞു



Share this News Now:
  • Google+
Like(s): 178