18 January, 2018 12:37:26 AM


ഇ​ന്‍റ​ര്‍​നെ​റ്റ് നി​ര​ക്ക് യു​ദ്ധ​ത്തി​ല്‍ മ​ത്സ​രം മു​റു​ക്കി റി​ല​യ​ന്‍​സ് ജി​യോ




ദില്ലി: ഇ​ന്‍റ​ര്‍​നെ​റ്റ് നി​ര​ക്ക് യു​ദ്ധ​ത്തി​ല്‍ മ​ത്സ​രം മു​റു​ക്കി റി​ല​യ​ന്‍​സ് ജി​യോ. 153 രൂ​പ​യു​ടെ പ്രീ​പെ​യ്‍​ഡ് പാ​ക്കി​ല്‍ പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി ​ഡാ​റ്റ വീ​ത​മാ​ണ് ഇ​നി മു​ത​ല്‍ ല​ഭി​ക്കു​ക. ഇ​തി​നൊ​പ്പം പ​രി​ധി​ക​ളി​ല്ലാ​തെ രാ​ജ്യ​ത്തെ​വി​ടെ​യും കോ​ള്‍ ചെ​യ്യാ​നും ക​ഴി​യും. 28 ദി​വ​സ​മാ​ണ് കാ​ലാ​വ​ധി. ദി​വ​സം 500 എം​ബി ഡാ​റ്റ ല​ഭി​ച്ചി​രു​ന്ന പ്ലാ​നാ​യി​രു​ന്നു ഇ​ത്. 

ജി​യോ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് മാ​ത്ര​മാ​ണ് 153 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. മ​റ്റു ഫോ​ണു​ക​ളി​ല്‍ ഈ ​പ്ലാ​ന്‍ ല​ഭി​ക്കി​ല്ല. ര​ണ്ട് ദി​വ​സം കാ​ലാ​വ​ധി​യു​ള്ള 24 രൂ​പ​യു​ടെ പ്ലാ​നും ഏ​ഴ് ദി​വ​സം കാ​ലാ​വ​ധി​യു​ള്ള 54 രൂ​പ​യു​ടെ പ്ലാ​നും ജി​യോ​ഫോ​ണി​ൽ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടി​ലും 500 എം​ബി ഡാ​റ്റ വീ​ത​മാ​ണ് ല​ഭി​ക്കു​ക. 153 രൂ​പ​യു​ടെ പ്ലാ​നി​ൽ ദി​വ​സം ഒ​രു ജി​ബി അ​തി​വേ​ഗ ഡാ​റ്റ ക​ഴി​ഞ്ഞാ​ൽ 64 കെ​ബി​പി​എ​സ് വേ​ഗ​മാ​യി​രി​ക്കും പി​ന്നീ​ട് ല​ഭി​ക്കു​ക.



Share this News Now:
  • Google+
Like(s): 170