18 January, 2018 02:16:52 PM


പി.കെ.ഗുരുദാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു



കൊച്ചി:  മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 214