19 January, 2018 10:07:57 AM


കാസർഗോട് ആയമ്പാറ സ്വദേശിനി വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ

കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം

കാസർഗോട്: കാസർഗോട്ട് വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരിയ ആയമ്പാറ സ്വദേശിനി സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നിട്ടുണ്ടെന്നാണ് വിവരം. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉന്നത പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കൊലപാതക വിവരം പുറത്തായത്.



Share this News Now:
  • Google+
Like(s): 58