20 January, 2018 02:21:13 AM


എബിവിപി പ്രവര്‍ത്തകന്‍റെ കൊലപാതകം: നാല് പേര്‍ അറസ്റ്റിൽ

കണ്ണൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍



കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകനായ കണ്ണവം സ്വദേശി ശ്യാമ പ്രസാദിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറുമണി വരെയാണ്. കൊലപാതകത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.


ഇന്നലെ വൈകുന്നേരം നാലേ മുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമ പ്രസാദിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ്‌കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമ പ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.


വെട്ടേറ്റ ശ്യാമം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ വീണ്ടും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. അക്രമത്തില്‍ ശ്യാമിന്റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 334