20 January, 2018 05:32:29 AM


കൊല്ലത്ത് ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന വിരണ്ടു

പത്തോളം പേര്‍ക്ക് പരിക്ക്



കൊട്ടിയം: തഴുത്തല ഗണപതിക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആന വിരണ്ടു. രാത്രി എട്ട് മണിയോടെയാണ് സംഭവം. ആളപായം ഇല്ല. മുപ്പതോളം ആനകളെയാണ് എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നത്. അതില്‍ അമ്പലത്തിനടുത്ത് നിന്ന ആനയാണ് വിരണ്ടത്.


ആന വിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ജനങ്ങള്‍ക്ക് നിലത്ത് വീണ് സാരമായ പരിക്കു പറ്റി. പത്തോളം പേരെ ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത് നിന്ന മറ്റൊരു ആനയ്ക്കും കുത്തേറ്റു. ഒടുവില്‍ മയക്കുവെടി വച്ച്‌ ഒന്‍പത് മണിയൊടെ ആനയെ തളച്ചു.



Share this News Now:
  • Google+
Like(s): 150