20 January, 2018 07:47:38 AM


തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

മേയര്‍ക്ക് നിസാര പരിക്ക്



കൊല്ളം: തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ വവ്വാക്കാവിലാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചശേഷം ഒരു വീടിന്‍റെ മതിലിലിടിക്കുകയായിരുന്നു. അപകടത്തില്‍ മേയര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ള.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മേയര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. മേയറുടെ കാറിന്‍റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.


Share this News Now:
  • Google+
Like(s): 114