21 January, 2018 07:18:12 AM


കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍ മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറി

നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ് നടത്തി



കോട്ടയം: കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാൾ കൊടിയേറ്റവും ആഘോഷപൂർവമായി നടന്നു. ഞായറാഴ്ച രാവിലെ 10.30ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവാലയത്തിന്‍റെ വെഞ്ചരിപ്പ് നിർവഹിച്ചു. ദൃശ്യവത്കരിച്ച അദ്ഭുത നീരുറവയുടെ വെഞ്ചരിപ്പും നടന്നു. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി. 

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ, പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, രൂപത വികാരി ജനറാൾമാരായ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തു മലയിൽ, മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, ഇടവകയുടെ മുൻ വികാരിമാരുടെ പ്രതിനിധി ഫാ. ജോർജ് മുളങ്ങാട്ടിൽ, ഇടവകയിൽനിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയിൽ എന്നിവർ സഹ കാർമികരായിരുന്നു.

തിങ്കളാഴ്ച രാവിലെ 8.20ന് ദേവാലയ സ്മാരക തപാൽ കവർ കേരള സർക്കിൾ തപാൽ വകുപ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവി ചന്ദ്രൻ പ്രകാശനം ചെയ്യും. ഇടവകയുമായി ബന്ധപ്പെട്ടു പ്രത്യേക സ്റ്റാന്പും പുറത്തിറക്കും. 23ന് ഉച്ചയ്ക്ക് ഒന്നിനു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും.



Share this News Now:
  • Google+
Like(s): 415