24 January, 2018 03:41:13 AM


ആനുകൂല്യം കൈപ്പറ്റി അവധിയിലിരിക്കുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ നടപടി

അവധിയിൽ പ്രവേശിച്ചവരിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്നവർ




തിരുവനന്തപുരം: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിന്നും അവധിയെടുത്ത് സ്വകാര്യ ആശുപത്രികളെ പരിപോഷിപ്പിക്കുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സർക്കാരിന്‍റെ എല്ലാ വിധ ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് ഇക്കൂട്ടരിൽ അധികവും സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നത്. 


സർക്കാർ മെഡിക്കൽ/ ദന്തൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയിൽ പ്രവേശിച്ച ഡോക്ടർമാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും നല്ലൊരു പങ്കും ജോലിക്ക് ഹാജരായില്ല. ഇവരിൽ കഴിഞ്ഞ പത്ത് വർഷത്തിലധികമായി അവധിയിൽ കഴിയുന്നവരുമുണ്ട്. കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാത്യകയാകുന്ന അവസരത്തിൽ ഇവരുടെ അനധികൃതമായ വിട്ടു നിൽക്കൽ അതീവ ഗുരുതരമായാണ് സർക്കാർ കാണുന്നത്.


15 ദിവസത്തിനകം ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് അറിയിച്ചു കൊണ്ടുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നോട്ടീസ് 57 ഡോക്ടർമാർക്ക് നൽകി. ഇവരില്‍ ഏറ്റവും കൂടുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ്. 16 പേര്‍. നോട്ടീസ് നൽകപ്പെട്ട ഡോക്ടർമാരുടെ പേരുവിവരം ചുവടെ. ബ്രാക്കറ്റിൽ വകുപ്പും അവധിയിൽ പ്രവേശിച്ച തീയതിയും.


ഗവ. മെഡിക്കൽ കോളേജ്, കോട്ടയം

1. ഡോ. ദീപക് അരവിന്ദ് (അസി.പ്രൊഫസർ, പ്ലാസ്റ്റിക് സർജറി, 5/6/16)

2. ഡോ. പി. ഷാജി (അസോ. പ്രൊഫസർ, കാർഡിയോ വാസ്കുലർ & തൊറാസിക് സർജറി, 4/4/16)

3. ഡോ. ജോബൻ ജോൺ (അസി.പ്രൊഫസർ, ഇൻഫക്ഷ്യസ് ഡിസീസസ്, 15/12/15)

4. ഡോ. ജോൺ കുര്യൻ (അസി.പ്രൊഫസർ, യൂറോളജി, 16/12/13)

5. ഡോ.തോമസ് ജോർജ് ടി (അസി. പ്രൊഫസർ, ഒഫ്താൽമോളജി, 2/1/17)

6. ഡോ.എം.മുകുന്ദ (അസി. പ്രൊഫസർ, ഗ്യാസ്ട്രോ എൻട്രോളജി, 7/6/14)

7. ഡോ.ജോസഫ് വിനു പി.എ. (ലക്ചറർ, ഗ്യാസ്ട്രോ എൻട്രോളജി, 31/12/13)

8. ഡോ.ഹരി ടി.എ (അസി.പ്രൊഫസർ, ജനറൽ മെഡിസിൻ, 30/1/16)

9. ഡോ.ഗുരുപ്രസാദ് കെ (അസി.പ്രൊഫസർ, ന്യൂറോളജി, 30/8/16)

10. ഡോ. ജോണി മാത്യു (ലക്ചറർ, റേഡിയോ ഡയഗ്നോ സിസ്, 27/10/08)

11. ഡോ. ആനന്ദ് എം (അസി.പ്രൊഫസർ, റേഡിയോ ഡയഗ്നോസിസ്, 15/6/16)

12. ഡോ. മോനി സുശീലൻ (അസി.പ്രൊഫസർ, ജനറൽ സർജറി, 15/3/15)

13. ഡോ.റോണി ജെ. മാത്യു (അസി.പ്രൊഫസർ, ജനറൽ സർജറി, 29/10/16)

14. ഡോ. അരുൺ എസ്.നായർ (അസി.പ്രൊഫസർ, ജനറൽ സർജറി, 1/2/16)

15. ഡോ. സിന്ധു ആൻ കോര (അസി.പ്രൊഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, 7/7/15)

16. ഡോ. മഞ്ജുഷ എസ്.മേനോൻ (അസി.പ്രൊഫസർ, അനസ്തേ ഷ്യോളജി, 16/7/15)


ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം

1. ഡോ. ബിജു മുരളി (അസി. പ്രൊഫസര്‍, പ്ലാസ്റ്റിക് സര്‍ജറി, 30/07/15)

2. ഡോ. മഞ്ജു മാത്യു (അസി. പ്രൊഫസര്‍, പള്‍മനറി മെഡിസിന്‍, 30/12/15)

3. ഡോ. വി. എ. അയൂബ് (അസി. പ്രൊഫസര്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി, 01/07/14)

4. ഡോ. ഹരികുമാര്‍ സി. കെ. (അസി. പ്രൊഫസര്‍, അനസ്‌തേഷ്യോളജി, 05/03/16)

6. ഡോ. എസ്. രവി (ലക്ചറര്‍, അനസ്‌തേഷ്യോളജി, 01/07/14)

7. ഡോ. രാംരാജ് ആര്‍. (അസി. പ്രൊഫസര്‍, ജനറല്‍ സര്‍ജറി, 07/05/17)

8. ഡോ. സുനില്‍ സുന്ദരം (അസി. പ്രൊഫസര്‍, ജനറല്‍ സര്‍ജറി, 30/04/35)

9. അജിത് ആര്‍. (അസി. പ്രൊഫസര്‍, ന്യൂറോ സര്‍ജറി 01/10/13)

10. ഡോ. ബിന്ദു പി. ബി (അസി. പ്രൊഫസര്‍, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, 02/02/15)


ഗവ. മെഡിക്കല്‍ കോളജ്, ആലപ്പുഴ

1. ഡോ. അശോക് കുമാര്‍ ലക്ഷ്മണന്‍ (ലക്ചറര്‍, പീഡിയാട്രിക്‌സ്, 08/02/13)

2. ഡോ. ജിനേഷ് തോമസ് (ഗാസ്‌ട്രോഎന്‍ട്രോളജി, 31/12/13)

3. ഡോ. ജോണ്‍ ജോസഫ് (അസി. പ്രൊഫസര്‍, റേഡിയോ ഡയഗ്നോസിസ്, 15/07/15)

4. ഡോ. സൂരജ് എന്‍. (അസി. പ്രൊഫസര്‍, റേഡിയോ ഡയഗ്നോസിസ്, 08/01/15)

5. ഡോ. മീന കെ. വി. (അസി. പ്രൊഫസര്‍, റേഡിയോ ഡയഗ്നോസിസ്, 21/07/15)

6. ഡോ. ഐസക് വി. മാമ്മന്‍ (ലക്ചറര്‍, കാര്‍ഡിയോളജി, 02/03/17)

7. ഡോ. നിസാര്‍ എ. അഹമ്മദ് (അസി. പ്രൊഫസര്‍, നെഫ്രോളജി 25/04/14)

8. ഡോ. മനോജ് ബാബു (അസി. പ്രൊഫസര്‍, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, 16/10/15)

9. ഡോ. ആഗ്നസ് ആര്‍. (അസി. പ്രൊഫസര്‍, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, 17/12/16)

10. ഡോ. പ്രമോദ് ഉമ്മന്‍ വര്‍ഗീസ് (ലക്ചറര്‍, ഫിസിയോളജി, 30/10/13)

11. ഡോ. ഫത്താഹുദീന്‍ (പ്രൊഫസര്‍, പള്‍മണറി മെഡിസിന്‍, 22/09/15)


ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍

1. ഡോ. മായ പി. (അസി. പ്രൊഫസര്‍, പീഡിയാട്രിക്‌സ് 25/05/15)

2. ഡോ. ജയചന്ദ്രന്‍ ടി. (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 17/12/11)

3. ഡോ. രാഗേഷ് ടി. പി. (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 20/11/15) 

4. ഡോ. രാജേഷ് ബേബി (പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 25/09/16)

5. ടിങ്കു ജോസ് കെ. (അസി. പ്രൊഫസര്‍, ന്യൂറോ സര്‍ജറി, 03/08/16)

6. വെങ്കിടേഷ് കെ. (അസി. പ്രൊഫസര്‍, ന്യൂറോ സര്‍ജറി, 01/03/16)

7. ഷബീര്‍ അലി ടി.യു. (ലക്ചറര്‍, പീഡിയാട്രിക് സര്‍ജറി, 19/08/11)


ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്

1. ഡോ. അരുണ്‍ തങ്കപ്പന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക്  സര്‍ജറി, 01/06/14)

2. ഡോ. ബിന്ദു എന്‍.  (അസോസിയേറ്റ്  പ്രൊഫസര്‍, ഒഫ്താല്‍മോളജി, 02/10/16)

3. ഡോ. മുഹമ്മദ് ഹസീഫ് എം. കെ. (അസി. പ്രൊഫസര്‍, അനസ്‌തേഷ്യോളജി, 12/05/14)

4. ഡോ. അബ്ദുള്‍ റഷീദ് കെ. (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 24/04/17)

5. ഡോ. നൗഷാദ് എം. (അസി. പ്രൊഫസര്‍, ന്യൂറോ സര്‍ജറി, 10/09/14)

6. ഡോ. രാധാകൃഷ്ണന്‍ എം. (അസി. പ്രൊഫസര്‍, ന്യൂറോ സര്‍ജറി, 12/05/14)

7. ഡോ. ബിജു. പി. വി. (ലക്ചറര്‍, പീഡിയാട്രിക് സര്‍ജറി, 01/03/10)


ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

1. ഡോ. രവീന്ദ്രന്‍ എ.വി. (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 21/09/16)

2. ഡോ. ഫൈസല്‍ യു. (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 12/03/16)

3. ദിലീപ് ആന്റോ (അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍, 01/04/15)

4. ഡോ. രജനി പി. (അസി. പ്രൊഫസര്‍, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, 01/11/16)


ഗവ. മെഡിക്കല്‍ കോളജ് ഇടുക്കി

1. സുബി. എസ്. (അസി. പ്രൊഫസര്‍, ജനറല്‍ സര്‍ജറി, 01/12/15)

2. ഡോ. കെ. ഉണ്ണികൃഷ്ണന്‍ (ലക്ചറര്‍, കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി, 20/09/10)

3. ഡോ. അപൂര്‍വ ബി. (ലക്ചറര്‍, പെരിയോഡോണ്ടിക്‌സ്, 24/03/16)







Share this News Now:
  • Google+
Like(s): 755