Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

31 January, 2018 06:59:34 PM


കോട്ടയം ജനറല്‍ ആശുപത്രിയില്‍ പക്ഷാഘാത ചികിത്സ ആരംഭിച്ചു

ആള്‍ട്ടിപ്‌ളേസ് എന്ന വിലയേറിയ മരുന്നാണ് ഉപയോഗിക്കുന്നത്




കോട്ടയം: ജനറല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പക്ഷാഘാത ചികിത്സ ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുളളില്‍ എത്തിക്കുന്ന രോഗികള്‍ക്ക്  സി.റ്റി സ്‌കാന്‍ ചെയ്ത് രക്തസ്രാവം ഇല്ല എന്നുറപ്പാക്കിയതിനു ശേഷം ആള്‍ട്ടിപ്‌ളേസ് എന്ന വിലയേറിയ മരുന്ന് നല്‍കിയാണ് ചികിത്സിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യമാണ് ഈ മരുന്ന് നല്‍കുന്നത്. തീവ്ര പരിചരണ വിഭാഗത്തിന്റെ അഭാവം ഉള്‍പ്പെടെയുളള പരിമിതികള്‍ക്കിടയിലും 73 വയസ്സുളള ഒരു രോഗിയെ ഈ മരുന്ന് നല്‍കി രക്ഷപ്പെടുത്തി. ന്യൂറോളജിസ്റ്റ് ഡോ. രാജി കൃഷ്ണനാണ് പക്ഷാഘാത ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.  പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് സൂപ്രണ്ട് ഡോ. ബിന്ദു കുമാരി അറിയിച്ചു. 



Share this News Now:
  • Google+
Like(s): 190