07 February, 2018 09:20:16 PM


വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ ജയിലില്‍

ജയില്‍ ശിക്ഷ ആസ്വദിച്ചത് സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിലില്‍



കല്ലും മണ്ണും ചുമന്നും ചെടി നനച്ചും ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ ജയിലില്‍. തെലുങ്കാനയിലെ ഫീല്‍ ദ ജയില്‍ പദ്ധതി പ്രകാരം വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ എത്തിയത്. തെലുങ്കാനയില്‍ 2016ല്‍ ആരംഭിച്ച ജയില്‍ ടൂറിസം പദ്ധതിയാണ് ഫീല്‍ ദ ജയില്‍. 500 രൂപ കൊടുത്താണ് ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്.


സാധാരണ തടവുകാരെ പോലെ തന്നെ തടവുപുള്ളിയുടെ വസ്ത്രം ധരിച്ചാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുകാര്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവര്‍ക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. 



കേരളത്തില്‍ ഒരാഴ്ച ജയിലില്‍ കിടക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അതിന് അവസരമുണ്ടാകാതെ വന്നതിനാലാണ് ഇവിടെയെത്തിയതെന്ന് പിന്നീട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. 15 വര്‍ഷങ്ങളായുള്ള തന്‍റെ ആഗ്രഹമാണ് സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിലിലൂടെ സാധിച്ചത്. ജയില്‍ ജീവിതം എങ്ങനെയെന്ന് മനസിലാക്കുന്നതിന് പദ്ധതി ഏറെ സഹായിച്ചുവെന്നും കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 




Share this News Now:
  • Google+
Like(s): 7255