Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

12 February, 2018 10:41:05 PM


ക്ഷേത്ര ഉപദേശകസമിതി പിരിച്ചുവിട്ടെന്ന വാര്‍ത്ത ആഘോഷമാക്കി ഏറ്റുമാനൂര്‍ നിവാസികള്‍; തന്തക്ക് പിറക്കാത്തവരെന്ന് ഉപദേശകസമിതി സെക്രട്ടറി

എല്ലാം ഭഗവാന്‍ കാണുന്നു



തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്. "ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉപദേശകസമിതി പിരിച്ചുവിട്ടു". സമൂഹമാധ്യമത്തില്‍ കണ്ട വാര്‍ത്തയുടെ ശരിയും തെറ്റും ചികയാന്‍ നോക്കിയില്ല മഹാദേവന്‍റെ ഭക്തരായ ഏറ്റുമാനൂര്‍ നിവാസികള്‍. പരമാവധി ഷെയര്‍ ചെയ്ത് വാര്‍ത്ത നിമിഷനേരം കൊണ്ട് ലോകത്തിന്‍റെ എല്ലാ മൂലയിലുമെത്തി. വിവരം അറിഞ്ഞ മാധ്യമങ്ങളാകട്ടെ ആഘോഷിക്കാന്‍ ഒരു സംഭവം കിട്ടിയ സന്തോഷത്തിലും. 

ചില മാധ്യമപ്രവര്‍ത്തകര്‍ ഉപദേശകസമിതി സെക്രട്ടറിയെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ സംഭവം ശരിയെന്ന് ഉറപ്പിച്ചു. മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു... കോടതി വിധിയുമായി എറണാകുളത്ത് നിന്ന് ആള്‍ തിരിച്ചിട്ടുണ്ട്. വന്നിട്ട് വേണം ഒരു അലക്കലക്കാന്‍. അതേസമയം തനിക്ക് ഇങ്ങനെയൊരു വിവരം ഇതുവരെയില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.

നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസിലായത്. നിലവിലെ ഉപദേശകസമിതി പിരിച്ചു വിടണമെന്നും ഭക്തജനങ്ങളില്‍ നിന്നും പുതിയ സമിതിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രസംരക്ഷണസമിതി ഫയല്‍ ചെയ്ത കേസ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കാനിരുന്നത്. എന്നാല്‍ സംഭവം പന്തികേടാകുമെന്ന് കണ്ട ഉപദേശകസമിതി ഭാരവാഹികള്‍ ഫെബ്രുവരി 16ന് കൊടിയേറുന്ന ഉത്സവത്തിന്‍റെ പേരില്‍ പിരിച്ചുവിടല്‍ നടത്തരുതെന്ന് അപേക്ഷിച്ച് കൗണ്ടര്‍ പെറ്റീഷന്‍ നല്‍കി. ഇതോടെ കേസ് മാര്‍ച്ച് 5ലേക്ക് മാറ്റി. എന്നാല്‍ ഏതോ വിരുതന്‍ 'ഉപദേശകസമിതി പിരിച്ചുവിട്ട ഹൈക്കോടതിയ്ക്ക് നന്ദി' അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് നിമി‍നേരം കൊണ്ട് വൈറലാവുകയായിരുന്നു. 


സംഭവം ചര്‍ച്ചയായതോടെ തിങ്കളാഴ്ച രാത്രി ഉപദേശകസമിതി സെക്രട്ടറി നേരിട്ട് പോസ്റ്റിട്ടു. ചുമ്മാതല്ല, ശരിക്കും ശപിച്ച് തന്നെ. "ഏറ്റുമാനൂർ....... മഹാദേവകേഷത്ര..... ഉപദേശകസമിതി... പിരിച്ചു വിട്ടു... എന്ന്. കള്ള വാർത്ത... കൊടുത്ത......... തന്തക്കു...... പിറക്കാത്തവൻ.. മാരെ .. ഭഗവാൻ.......... എല്ലാം.. കാണുന്നുണ്ട്..." എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

ശരിയാ എല്ലാം ഭഗവാന്‍ കാണുന്നു.



Share this News Now:
  • Google+
Like(s): 1149