13 February, 2018 09:55:59 PM


ശിവരാത്രിയും പ്രദോഷവും ഒന്നിച്ചെത്തി; ശയനപ്രദക്ഷിണം ഭക്തിസാന്ദ്രമായി

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പതിവില്‍ കവിഞ്ഞ തിരക്ക് (വീഡിയോ കാണാം)




ഏറ്റുമാനൂർ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ നടന്ന മഹാ ശയനപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ശിവരാത്രിയും പ്രദോഷവും മലയാളമാസം ഒന്നാം തീയതിയും ഒരേ ദിവസം എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നതിനാല്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.  

വ്രതാനുഷ്ഠാനങ്ങളോടെ ഭക്തര്‍ ശിവരാത്രി പൂജകളില്‍‌ പങ്കെടുത്തു. പുലർച്ചെ ശയന പ്രദക്ഷിണത്തിന് ശേഷം അഖണ്ഡനാമ പ്രദക്ഷിണവും പ്രാർത്ഥനായജ്ഞവും നടന്നു. വൈകീട്ട് മഹാശയനപ്രദക്ഷിണത്തിനുശേഷം പ്രദോഷ ശീബലി നടന്നു. വ്രതമെടുത്ത് ഉറക്കമിളക്കുന്ന ഭക്തര്‍ക്കായി പാതിരാത്രി വരെ കലാപരിപാടികളും നക്കുന്നുണ്ട്. ഭക്തർ പഞ്ചാക്ഷരി നാമ ജപത്തോടെ ചടങ്ങുകളിൽ പങ്കെടുത്തു.







Share this News Now:
  • Google+
Like(s): 452