Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

16 February, 2018 10:07:32 PM


ഏഴരപൊന്നാനയുടെ നാട്ടില്‍ ഉത്സവം കൊടിയേറി

കൈരളി ന്യൂസ് ശ്രീരുദ്രം പ്രകാശനം ചെയ്തു
ഏറ്റുമാനൂര്‍ : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാവിലെ  10.10 ന് കൊടിമരചുവട്ടില്‍ ആരംഭിച്ച ചടങ്ങുകളെ തുടര്‍ന്ന് നടന്ന കൊടിയേറ്റിന് തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയോടെ കൊടിയേറ്റ് നടന്നപ്പോള്‍ ഭക്തജനങ്ങള്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടും വെറ്റിലപറപ്പിച്ചും ഉത്സവത്തെ വരവേറ്റു.

സ്വകാര്യ ബസ് സമരമായിട്ടും ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. കൊടിയേറ്റിനു ശേഷം നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ എ.എസ്.പി.കുറുപ്പിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കലാപരിപാരിപാടികളുടെ ഉദ്ഘാടനം കെ.ജി.ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, പി.ജി.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23നാണ്. 25 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച മുതല്‍ ഒമ്പതാം ദിവസം വരെയാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉത്സവബലിദര്‍ശനം. ഇന്ന് രാത്രി പന്ത്രണ്ടിനാണ് കൊടിക്കീഴില്‍ വിളക്ക്.


കൈരളി ന്യൂസ് ശ്രീരുദ്രം പ്രകാശനം ചെയ്തുഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ kairalynews.com പ്രസിദ്ധീകരിക്കുന്ന ശ്രീരുദ്രം പ്രത്യേക പതിപ്പിന്‍റെ പ്രകാശനം അഡ്വ.കെ.സുരേഷ്കുറുപ്പ് നിര്‍വ്വഹിച്ചു. മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയ ശേഷം വെള്ളിയാഴ്ച രാവിലെ നടന്ന സമ്മേളനത്തില്‍ പ്രസിദ്ധ സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) ആദ്യപ്രതി ഏറ്റുവാങ്ങി. ഉപദേശകസമിതി ചെയര്‍മാന്‍ അഡ്വ.എ.എസ്.പി കുറുപ്പ് അദ്ധ്യക്ഷനായിരുന്നു.
Share this News Now:
  • Google+
Like(s): 119