19 February, 2018 10:57:25 PM


അഞ്ച് വര്‍ഷം മുമ്പ് അന്തരിച്ച കഥാകാരന് വീണ്ടും മരണം വിധിച്ച് സോഷ്യല്‍ മീഡിയ

കോമിക് കഥാകാരനായിരുന്ന എന്‍.എം.മോഹനാണ് അഞ്ച് വര്‍ഷത്തിനു ശേഷം 'വീണ്ടും' മരിക്കാന്‍ ഭാഗ്യമുണ്ടായത്.



"കുട്ടൂസനെയും ഡാകിനിയെയും ലുട്ടാപ്പിയെയും സൃഷ്ടിച്ച് ഞാനടക്കമുള്ളവരുടെ ബാല്യകാലത്തെ മായാവിയെന്ന നന്മ നിറഞ്ഞ കുട്ടിച്ചാത്തനെ നെഞ്ചോട്, ചേർത്ത് വെപ്പിച്ച N.M.മോഹൻ അന്തരിച്ചു... പ്രിയ കഥാകാരന് ആദരാജ്ഞലികൾ....".

കഴിഞ്ഞ ഏതാനും ദിവസമായി വാട്സ് ആപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചരിക്കുന്ന വാര്‍ത്തയാണിത്. വാര്‍ത്ത വ്യാജമാണെങ്കിലും ശരിക്കും ക്ലിക്ക് ചെയ്തു. ആദരാഞ്ജലികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. 2012 ഡിസംബര്‍ 12ന് മണ്‍മറഞ്ഞ എന്‍.എം മോഹന്‍റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പൊങ്കാലയിട്ട് ആഘോഷിക്കുന്നത്.



Share this News Now:
  • Google+
Like(s): 172