Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

21 February, 2018 07:05:00 PM


ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കഥകളി പഠന കളരിയ്ക്ക് തുടക്കമായി

ക്ഷേത്രത്തില്‍ പുതിയ നന്ദിഗൃഹത്തിന്‍റെ ഉദ്ഘാടനവും നടന്നു




ഏറ്റുമാനൂര്‍: കഥകളി പഠനം ഇനി ഏഴരപൊന്നാനയുടെ നാട്ടിലും. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ച കഥകളി പഠനകളരിയ്ക്ക് തുടക്കമായി. ക്ഷേത്രത്തില്‍ പണ്ട് മുതലേ നിലനിന്നിരുന്ന ക്ഷേത്രകലകളില്‍ പ്രഥമസ്ഥാനത്താണ് കഥകളി. പില്‍ക്കാലത്ത് ഉത്സവത്തിന് മൂന്ന് ദിവസം മാത്രമായി ചുരുങ്ങിയ കഥകളിയ്ക്ക് കൂടുതല്‍ ദിവസങ്ങളില്‍ അരങ്ങൊരുക്കുക എന്ന ഉദ്ദേശത്തിലാണ് പഠനക്കളരി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ തിരുവാതിരനാളിലും ക്ഷേത്രത്തില്‍  കഥകളി നടന്നുവരുന്നുണ്ട്.

കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം പുതുതലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പഠനക്കളരി ആരംഭിച്ചത്. കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിലെ കലാകാരന്മാരായിരുന്നു ഇക്കുറിയും മൂന്ന് രാവുകളില്‍ ക്ഷേത്രത്തില്‍ കഥകളിയ്ക്ക് വേഷമിട്ടത്. ബസ് സമരമായിട്ടും കഥകളിയ്ക്ക് ഇക്കുറിയും പതിവുപോലെ ആസ്വാദകരുണ്ടായിരുന്നു.

കഥകളി പഠനകളരിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ നിര്‍വ്വഹിച്ചു. ദേവസ്വം ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് പണിത പുതിയ ബ്ലോക്കിന്‍റെയും ക്ഷേത്രമതില്‍ക്കകത്ത് നിര്‍പ്പിച്ച 'നന്ദി'ക്കുളള ആലയത്തിന്‍റെയും ഉദ്ഘാടനവും പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.എസ്.ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. 



Share this News Now:
  • Google+
Like(s): 175