Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

01 March, 2018 02:45:23 PM


പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി

വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കിതി​രു​വ​ന​ന്ത​പു​രം: ആറ്റുകാൽ പൊങ്കാല മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെല്ലാം പൂ​ർ​ത്തി​യാ​യി. വെള്ളിയാഴ്ചയാണ് പൊങ്കാല. പൊ​ങ്കാ​ല​യ്ക്ക് എ​ത്തുന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വെള്ളിയാഴ്ച രാ​വി​ലെ 9.45-ന് ​ശു​ദ്ധ​പു​ണ്യാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര​മു​റ്റ​ത്ത് ക​ണ്ണ​കീ​ച​രി​തം പാ​ടു​ന്ന തോ​റ്റം പാ​ട്ടു​കാ​ർ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ​രാ​ജാ​വി​നെ ക​ണ്ണ​കി വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​ത്തീ​രുമ്പോ​ൾ ക്ഷേ​ത്ര ത​ന്ത്രി തെ​ക്കേ​ട​ത്തു പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി വാ​മ​ന​ൻ ന​മ്പൂ​തി​രി​ക്ക് കൈ​മാ​റും. മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള നി​വേ​ദ്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന മ​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​രും. അ​തി​നു​ശേ​ഷം ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്കു കൈ​മാ​റും. സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലും തീ​ക​ത്തി​ക്കും. ഇ​തോ​ടെ ഭ​ക്ത​രു​ടെ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ലും തീ​പ​ക​രും.

ഉ​ച്ച​യ്ക്ക് 2.30-ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും. ഇ​തി​ലേ​ക്കാ​യി 55 സ​ഹ​പൂ​ജാ​രി​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഈ​ സ​മ​യ​ത്ത് ആ​കാ​ശ​ത്തു നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും. രാ​ത്രി 7.45-ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ വ്ര​ത​മെടു​ത്തു ക​ഴി​യു​ന്ന ബാ​ലന്മാ​ർ​ക്ക് ചൂ​ര​ൽ കു​ത്താ​നാ​രം​ഭി​ക്കും. രാ​ത്രി ഭ​ഗ​വ​തി​യു​ടെ തി​ടമ്പു​മാ​യി പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും. പ​റ​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി മ​ണ​ക്കാ​ട് ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പി​റ്റേ​ന്ന് രാ​വി​ലെ എ​ഴു​ന്ന​ള്ളി​പ്പ് മ​ട​ങ്ങി​വ​രും​ വ​രെ കു​ത്തി​യോ​ട്ട ബാ​ലന്മാർ അ​ക​ന്പ​ടി സേ​വി​ക്കും. പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് മു​ത്തു​ക്കു​ട​ക​ൾ, ആ​ല​വ​ട്ടം, വെ​ഞ്ചാ​മ​രം, സാ​യു​ധ-പോ​ലീ​സ് ഫ്ലോ​ട്ടു​ക​ൾ എ​ന്നി​വ അ​ക​ന്പ​ടി സേ​വി​ക്കും. പ​ല്ല​ശ​ന ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ പ​ഞ്ച​വാ​ദ്യം ഉ​ണ്ടാ​യി​രി​ക്കും.

വെള്ളിയാഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ബാ​ലി​ക​മാ​രു​ടെ നേ​ർ​ച്ച​യാ​യ താ​ല​പ്പൊ​ലി ആ​രം​ഭി​ക്കും. ഓ​രോ താ​ല​പ്പൊ​ലി​ക്കാ​രും വെ​വ്വേ​റെ​യാ​ണ് ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. രാ​ത്രി ഒ​ന്പ​തി​ന് കാ​പ്പ​ഴി​ക്കും. രാ​ത്രി 12.30-ന് ​കു​രു​തി​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.Share this News Now:
  • Google+
Like(s): 154