Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

02 March, 2018 11:21:55 AM


മഞ്ഞപ്പടയുടെ നാട്ടില്‍ നിന്നും ആറാം വർഷവും ഡാനിയേലെ എത്തി; ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ

അഞ്ച് ബ്രസീല്‍ വനിതകളും ഡാനിയേലെയോടൊപ്പം പൊങ്കാലയിട്ടുതിരുവനന്തപുരം: കാല്‍പന്തുകളിയുടെ നാട്ടിൽ നിന്നും സുഹൃത്തുക്കളുമായി ഡാനിയേലെ വീണ്ടും എത്തി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ. പേരൂർകട സ്വദേശി നാരായണൻ പൂജാരിയുടെ ഭാര്യയും ബ്രസീൽ സ്വദേശിയുമായ ഡാനിയേലെയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് സാവൊപോളോയിൽ നിന്നും പൊങ്കാലയിടാൻ വെള്ളിയാഴ്ച രാവിലെ എത്തിയത്. കഴിഞ്ഞ വർഷവും ഡാനിയേലെയോടൊപ്പം ആറ് യുവതികൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചിരുന്നു.


പൊങ്കാല അടുപ്പില്‍ തീ പകരുവാനും നിവേദ്യം തയ്യാറാക്കുന്നതിനും തോട്ടം റഡിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്ന ഭക്തജനങ്ങളും ഇവരെ സഹായിച്ചു. മിനിറ്റുകളോളം കൈകൂപ്പി നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചശേഷമാണ് ഇവർ മണ്‍കലങ്ങളില്‍ പൊങ്കാല അർപ്പിച്ചത്. നിവേദ്യം തിളച്ചു മറിഞ്ഞ അനുഗ്രഹ നിമിഷങ്ങൾ മൊബൈലിൽ  പകർത്താനും ഇവർ മറന്നില്ല. പുകചുരുളുകള്‍ക്കിടയില്‍ കണ്ണുകള്‍ നീറി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും അത് വകവെക്കാതെ വളരെ ആവേശത്തിലായിരുന്നു ഓരോരുത്തരും.ഡാനിയേലെ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഡാനിയേലെയെ കൂടാതെ സാമ്പത്തിക കാര്യ വിദഗ്ദ്ധയായ മാര, സർക്കാർ ഉദ്യോഗസ്ഥയായ സിഡാ, യോഗാ ടീച്ചറായ കാർലാ, പ്രൊഫ.റജനാ, പാചക വിദഗ്ദ്ധ കരീന എന്നീ അഞ്ച് പേരാണ്  സംഘത്തിലുള്ളത്. അഞ്ച് തവണ കടൽ കടന്നെത്തി പൊങ്കാലയിട്ട ഡാനിയേലെയ്ക്കുണ്ടായ അനുഭവങ്ങളാണ് മറ്റുള്ളവർക്കും പ്രചോദനമായത്. 2008ൽ ആദ്യമായി പൊങ്കാലയിട്ട ഡാനിയേലെയുടെ വിവാഹം 2011ൽ നടന്നു. 2015ൽ കുഞ്ഞിന് ജന്മം നൽകി. ആഡിയന്‍റ് എന്നാണ് മകന്‍റെ പേര്. ഇത് ആറാം വർഷമാണ് ഡാനിയേലെ പൊങ്കാല ഇടാനെത്തുന്നത്. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനെ, മർസീല, ഇലോയ്സ, വെറോണിസ്, നാരാ, സിലൂയിയ എന്നിവരായിരുന്നു കഴിഞ്ഞ വർഷം ഡാനിയേലെയോടൊപ്പം പൊങ്കാല അർപ്പിച്ചത്. ഇക്കുറി സംഘത്തിലുള്ളവരെല്ലാം ആദ്യമായി എത്തിയവരാണ്.


ആറ്റുകാൽ - തിരുവല്ലം റൂട്ടിൽ അമ്പലത്തറ മിൽമാ ജംഗ്ഷനിലാണ് ഇവർ പൊങ്കാലയിടുന്നത്. ഒരു മാസം മുമ്പ് ഇന്ത്യയിൽ എത്തിയ സംഘത്തിൽ പെട്ടവരാണ് ഇവർ. ഇതിനോടകം രാമേശ്വരം ഉള്‍പ്പെടെ ഒട്ടേറെ പുണ്യസ്ഥലങ്ങളില്‍ ഇവർ സന്ദർശനം നടത്തി. 


Share this News Now:
  • Google+
Like(s): 317