02 March, 2018 07:09:41 PM
ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഓസ്ട്രേലിയയിലെ പെര്‍ത്തിലും
സംസ്കൃതിയായിരുന്നു സംഘാടകര്‍

പെര്‍ത്ത്: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ വിദേശവനിതകള്‍ കടല്‍ കടന്ന് അനന്തപുരിയിലെത്തിയപ്പോള്‍ നാട്ടിലെത്താന്‍ പറ്റാത്ത ഒരു കൂട്ടം മലയാളികള്‍ ഓസ്ട്രേലിയയില്‍ പൊങ്കാലയിട്ടു. പെര്‍ത്തിലെ ബാലമുരുകന് ക്ഷേത്രത്തിലാണ് ഓസ്ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല. രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെ തുടങ്ങിയ ചടങ്ങ് സംഘടിപ്പിച്ചത് പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു.