Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

05 March, 2018 03:01:33 PM


"തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് പൂരം തുള്ളണം": വനിതാമാസികയുടെ വിവാദമായ കവര്‍ചിത്രത്തിന്‍റെ ചുവടുപിടിച്ച് യുവാക്കള്‍ പൂരപറമ്പില്‍




വനിതാമാസികയായ ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രം വിവാദമായതിനു പിന്നാലെ അതേറ്റു പിടിച്ച് യുവാക്കളും നിരത്തിലിറങ്ങി. മാസികയെ കളിയാക്കിയും അതോടൊപ്പം തങ്ങളുടെ പ്രതിഷേധം അറിയിച്ചുമാണ് ഗൃഹലക്ഷ്മിയുടെ തലവാചകം കോപ്പിയടിച്ച് യുവാക്കള്‍ പൂരപറമ്പിലിറങ്ങിയത്.

'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് പൂരം തുള്ളണം' എന്ന് എഴുതിയ പോസ്റ്ററുകള്‍ ഷര്‍ട്ടിന്‍റെ പിറകിലും മുന്നിലുമായി ഘടിപ്പിച്ച് ഉത്സവപറമ്പിലെത്തിയ യുവാക്കള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ കുറ്റ്യാനിക്കുളങ്ങര ദേവീക്ഷേത്രത്തിലെ പൂരം തുള്ളല്‍ ചടങ്ങില്‍ പങ്കെടുത്ത മുഖംമൂടി ധരിച്ച യുവാക്കളെ കണ്ടതോടെ വനിതാമാസികയുടെ കവര്‍ചിത്രവും അതുണ്ടാക്കിയ വിവാദങ്ങളും ജനമനസുകളില്‍ വീണ്ടും പൊട്ടിമുളച്ചുക്കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 310