05 March, 2018 06:22:53 PM


മുഖ്യമന്ത്രി ഇടപെട്ടു, നഴ്‌സുമാര്‍ സമരനീക്കത്തില്‍ നിന്ന് പിന്മാറി

പിന്മാറല്‍ 31നകം പരിഹാരം ഉണ്ടാകുമെന്ന ഉറപ്പില്‍




കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഈ 31നകം പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിലാണ്‌ സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് ഉറപ്പ് നല്‍കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31ന് മുമ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഏകദേശം 62,000 നേഴ്‌സുമാരാണ് ചൊവ്വാഴ്ച നടക്കാനിരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്



Share this News Now:
  • Google+
Like(s): 163