Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

06 March, 2018 10:16:37 PM


കുഫോസിൽ പി.ജി., പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

അവസാന തീയതി 2018 മാര്‍ച്ച് 31




കൊച്ചി: പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നടത്തുന്ന എം.എഫ്.എസ്.സി, എം.എസ്.സി, എം.ബി.എ, എം.ടെക്ക്, ഡിപ്ലോമ, പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏഴു വിഷയങ്ങളിൽ എം.എഫ്.എസ്.സിയും പരിസ്ഥിതിശാസ്ത്ര പഠനം ഉള്‍പ്പടെ പന്ത്രണ്ട് വിഷയങ്ങളിൽ  എം.എസ്.സി.യും  മൂന്നു വിഷയങ്ങളിൽ എം.ടെക്കും, രണ്ടു വിഷയങ്ങളിൽ എം.ബി.എ. കോഴ്സുകളുമാണുള്ളത്. ഇതിനു പുറമെ മാരിടൈം  ലോയിൽ എൽ.എൽ.എം. കോഴ്സും  കുഫോസിലുണ്ട്. അഞ്ചു ഫാക്കൽറ്റികളിൽ പി.എച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ഇവിടെ നടത്തുന്നു. ഫിഷറീസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂന്ന് ഡിപ്‌ളോമ കോഴ്‌സുകളും കുഫോസ് നടത്തുന്നു.

എം.ബി.എ. ഒഴികെയുളള കോഴ്‌സുകള്‍ക്ക് കുഫോസ് നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കെ.മാറ്റ് സ്‌കോറിന്‍റെ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശനം. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും പ്രോസ്പെക്ട്‌സിനും www.kufos.ac.in എന്ന വെബ്സൈറ്റ് കാണുക . ഫോൺ - 0484 2701085 / 2703782 / 2700598.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 മാര്‍ച്ച് 31.

- ഉണ്ണികൃഷ്ണന്‍ പനങ്ങാട്



Share this News Now:
  • Google+
Like(s): 122