Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

07 March, 2018 11:50:12 AM


സൂര്യാഘാതം കണക്കിലെടുത്ത് ജോലിസമയം സര്‍ക്കാര്‍ പുന:ക്രമീകരിച്ചു, പക്ഷെ വിദ്യാര്‍ത്ഥികളുടെ സ്ഥാനം പൊരിവെയിലില്‍ തന്നെ... സ്വകാര്യബസുകളുടെ ക്രൂരത തുടരുന്നു
കണ്‍സഷന്‍ നല്‍കി ബസില്‍ യാത്രചെയ്യുന്നതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. പൊരിവെയിലത്ത് ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാട്ടുന്നതോ ക്രൂരത.  ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്ന ബസ് പുറപ്പെടുന്നതുവരെ കുട്ടികള്‍ പുറത്തുനില്‍ക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്.

മുഴുവന്‍ നിരക്കും നല്‍കി യാത്ര ചെയ്യുന്നവര്‍ ബസില്‍ കയറിയതിന് ശേഷമേ കണ്‍സഷന്‍ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കയറാന്‍ അനുവാദമുള്ളൂ. സൂര്യാഘാതം മൂലം തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യന്ന മുതിര്‍ന്നയാളുകളുടെ തൊഴില്‍ സമയം സര്‍ക്കാര്‍ പുന:ക്രമീരിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പൊരിവെയിലില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയ്ക്കു നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു.

വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാട്ടുന്ന ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയരുന്നത് അപൂര്‍വ്വമായി മാത്രം. കണ്‍സഷന്‍ നല്‍കുന്നതിനാല്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥര്‍ എന്ന നിലയിലാണ് സമൂഹവും. ബസില്‍ കയറാന്‍ പറത്തു കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമേ കയറാന്‍ പാടുള്ളൂ. നേരത്തെ കയറിയാല്‍ സംഗതിയാകെ മാറും. ബസ് ജീവനക്കാരുടെ അസഭ്യവര്‍ഷം യാത്ര ഉടനീളെ വിദ്യാര്‍ത്ഥികള്‍ കേള്‍ക്കണം. അല്ലെങ്കില്‍ മുഴുവന്‍ ചാര്‍ജ്ജും ഇടാക്കും. 

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉയരുന്ന ഇത്തരം അസഭ്യവര്‍ഷങ്ങള്‍ക്ക് നേരെ ആരും ഒന്നും പറയാറില്ല. കാരണം മുതിര്‍ന്നവര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യത്തിനാണ് എന്നൊരു വാദം ഇതിന് പിന്നിലുണ്ട്. മാത്രമല്ല, ബസില്‍ സീറ്റ് ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടില്ല അന്ന അലിഖിത നിയമവും ഉണ്ട്.

കണ്‍സഷന്‍ ഔദാര്യമല്ല അവകാശമാണെന്ന് വ്യക്തമക്കുമ്പോഴും, പുറത്തു കാത്തു നില്‍ക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറാം എന്ന് അധികൃതര്‍ പറയുമ്പോഴും ബസ് ജീവനക്കാരുടെ ഭീഷണിയില്‍ ഇതൊരിക്കലും പാലിക്കപ്പെടാറില്ല. തങ്ങളും ഒരുകാലത്ത് വിദ്യാര്‍ത്ഥികളായിരുന്നു എന്ന കാര്യവും തങ്ങളുടെ മക്കളും ഈ ഗണത്തില്‍പെടും എന്ന കാര്യവും വിസ്മരിച്ചാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം എന്നതും ശ്രദ്ധേയം.  കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരസഭാ സ്റ്റാന്‍ഡില്‍ ബസ് പുറപ്പെടുന്നതുവരെ വിദ്യാര്‍ത്ഥികള്‍ വെയിലത്ത് കാത്ത് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.Share this News Now:
  • Google+
Like(s): 349