12 March, 2018 09:58:47 PM


ഹൈസ്‌ക്കൂള്‍ അസിസ്റ്റന്‍റ്: പി.എസ്.സി ഇന്‍റര്‍വ്യൂ

 
കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ്     (ഗണിതം -മലയാളം മാധ്യമം - കാറ്റഗറി നമ്പര്‍ 661/12) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാര്‍ച്ച് 14, 15 തീയതികളിലും ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ് -മലയാളം മാധ്യമം - കാറ്റഗറി നമ്പര്‍ 661/12) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാര്‍ച്ച് 15, 16 തീയതികളിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ  ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. 



Share this News Now:
  • Google+
Like(s): 103