21 March, 2018 03:25:49 PM


മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനം ബസുമായി കൂട്ടിയിടിച്ച് നാല് പോലീസുകാര്‍ക്ക് പരിക്ക്

അപകടം കൊട്ടാരക്കര പനവേലിയില്‍



കൊട്ടാരക്കര: മുഖ്യമന്ത്രിയ്ക്ക് എസ്കോര്‍ട്ട് പോയ പോലീസ് വാഹനം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് നാല്  പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പനവേലി കൈപ്പള്ളി മുക്കില്‍ ഇന്നലെ വൈകിട്ട് 3.45 ഓടെ യായിരുന്നു അപകടം. പുത്തൂര്‍ സ്റ്റേഷനിലെ എസ്. എ റഷീദ് , എഴുകോണ്‍ സ്റ്റേഷനിലെ എ.എസ്.ഐ അനില്‍, എ.ആര്‍ ക്യാമ്പ് ഡ്രൈവര്‍ പ്രമോദ് വനിതാ കോണ്‍സ്റ്റബിള്‍ വിദ്യ രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്കോര്‍ട്ട് പോയതാണ് ഹൈവേ പോലീസിന്‍റെ വാഹനം. വള്ളിക്കോടു മുതല്‍ ഏനാത്ത് വരെയാണ് ഇവര്‍ എസ്കോര്‍ട്ട്  പോകേണ്ടിയിരുന്നതെന്ന് കൊട്ടാരക്കര പൊലീസ് പറഞ്ഞു.


അതേസമയം കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്‍റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട്. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനം കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്നവഴി ജലവിഭവ വകുപ്പ് മന്ത്രിയുടെ വാഹനം തന്‍റെ വാഹനത്തിന് മുന്നില്‍ പോകുന്നത് കണ്ടു. പിന്നാലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ വാഹനവുമുണ്ടായിരുന്നു. അപകടസ്ഥലത്ത് എല്ലാവരെയും കണ്ടപ്പോള്‍ തന്‍റെ അകമ്പടി വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് ആര്‍ക്കോ തോന്നിയതാവാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 162