Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

24 March, 2018 09:41:16 PM


ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സ്ത്രീ സൗഹൃദമാക്കുന്നു




കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയെയും സ്ത്രീസൗഹൃദമാക്കുന്നതിനു മുന്നോടിയായുളള ആലോചനാ യോഗം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.

സ്ത്രീ സുരക്ഷിതത്വം, സ്ത്രീസൗഹൃദ ഓട്ടോറിക്ഷ, ബസ് മുലയൂട്ടല്‍ സൗകര്യവും സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിനുകളുമുളള ബസ് ഷെല്‍ട്ടറുകള്‍, സ്ത്രീകള്‍ക്കായുളള പാര്‍ക്കുകള്‍, സ്ത്രീകളുടെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗ് സേവനം, വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകള്‍ക്ക് ഒത്തുചേരുവാന്‍ ഒരിടം, കിടപ്പു രോഗികളും പരിചരണം ലഭിക്കാത്തതുമായ സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുവാനുളള സംവിധാനം, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതു പോലെ മുതിര്‍ന്ന സ്ത്രീകള്‍ക്കും സ്വയം പ്രതിരോധ പരിശീലനം തുടങ്ങി വിവിധ കര്‍മ്മ പദ്ധതികള്‍ സ്ത്രീ സൗഹൃദമാക്കുന്നതിനു മുന്നോടിയായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോയ് മന്നാമല, കുടുംബശ്രീമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, വനിതാസെല്‍ സി.ഐ ഫിലോമിന, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു എന്നിവര്‍ സംസാരിച്ചു. 



Share this News Now:
  • Google+
Like(s): 147