Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

25 March, 2018 09:04:33 AM


ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഒാർമയിൽ ഇന്ന് ഓശാന ഞായർ

വിശുദ്ധ വാരാചരണത്തിന് തുടക്കമായി




തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായര്‍.

ജെറുസലേം പട്ടണത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മക്കായാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. ജെറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ജനക്കൂട്ടം ഈന്തപ്പന ഓലകളും സൈഫിന്‍ കൊമ്പുകളും ഉയര്‍ത്തി എതിരേറ്റതിന്റെ ഓര്‍മ്മക്കായി ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂകളോടനുബന്ധിച്ച് കുരുത്തോലകളും വഹിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തും.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നല്‍കും. സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിലെ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പൊലീത്ത ഡോക്ടര്‍ എം സൂസപാക്യവും, എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണത്തിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നേതൃത്വം നല്‍കും.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും നേതൃത്വം നല്‍കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും.

അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്ന് കുരിശുമരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും



Share this News Now:
  • Google+
Like(s): 143