Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

30 March, 2018 11:53:36 AM


പീഡാനുഭവ സ്മരണയിൽ നാടെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു

വി​ശു​ദ്ധ വാ​രാ​ച​രണം ഈ​സ്റ്റ​ർ ആചരണത്തോടെ സമാപിക്കും




ആലപ്പുഴ: യേശുക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ നാടെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു. പുലർച്ചെ തന്നെ സംസ്ഥാനത്തെ ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ തുടങ്ങി. കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ നി​റ​യു​ന്ന പ്ര​ത്യേ​ക ക​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പാ​ത​യി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ദേ​വാ​ല​യ​ങ്ങ​ളി​ൽ നടന്നു. ഉ​പ​വാ​സ​വും കു​രി​ശി​ന്‍റെ വ​ഴി​യും ദീ​പ​കാ​ഴ്ച​യും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വു​മു​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളാ​ൽ ദേ​വാ​ല​യ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഉച്ചയ്ക്ക് ശേഷം പരിഹാര പ്രദക്ഷിണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കും. ആലപ്പുഴ കോക്കമംഗലം പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളിയിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പെ​സ​ഹ ദി​നം ​മു​ത​ൽ തീ​വ്ര​മാ​യ പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ​ജീ​വ​മാ​യ വി​ശു​ദ്ധ വാ​രാ​ച​ര​ണ ക​ർ​മ​ങ്ങ​ൾ ക്രി​സ്തു ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​ന്‍റെ സ്മ​ര​ണ​യി​ൽ ഈ​സ്റ്റ​ർ ആ​ച​രി​ക്കു​ന്ന​തോ​ടെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 96