30 March, 2018 11:52:38 PM


തിരുവനന്തപുരം പഴഞ്ചിറ ക്ഷേത്രത്തില്‍ പൊങ്കാല ഭക്തിനിര്‍ഭരമായി

വെള്ളിയാഴ്ച്ച രാത്രി അടക്കുന്ന നട ഏപ്രില്‍ ആറിനു രാവിലെ തുറക്കും.



തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. പൊങ്കാലാ 11.20 ന് മേല്‍ശാന്തി സുബ്രമണ്യന്‍ പോറ്റി പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നതോടെയാണ് ആരംഭിച്ചത്. മൂന്നര മണിയോടെയായിരുന്നു പൊങ്കാല നിവേദ്യം. വൈകിട്ട് പുഷ്പാഭിഷേകം, പഞ്ചാലങ്കാരപൂജ, കുത്തിയോട്ടം ചൂരല്‍കുത്ത് എന്നി ചടങ്ങുകള്‍ക്ക് ശേഷം ദേവിയെ പുറത്തെക്കെഴുന്നള്ളിച്ചു. ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗമാണ് തോറ്റംപാട്ടിലൂടെ അവതരിപ്പിച്ചത്. ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിട്ട് ആഘോഷിക്കുന്നു എന്നാണ് വിശ്വാസം.



വെള്ളിയാഴ്ച രാത്രി കാപ്പഴിച്ചു കുടിയിളക്കി. തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന്‌ പരിസമാപ്തി കുറിച്ച് നട അടച്ചു. ഇനി ഏപ്രില്‍ ആറിനു രാവിലെ നട തുറക്കും. ഏപ്രില്‍ ആറാം തീയതിയിലെ പരിപാടികള്‍ ചുവടെ.  

രാവിലെ 5.00 - നടതുറക്കല്‍, 5.10 - നിര്‍മ്മാല്യം, 6.45 - ഉഷപൂജ, 9.30 - ഉച്ചപൂജ, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 7.45 - പുഷ്പാഭിഷേകം, 8.00 - അത്താഴപൂജ
കലാപരിപാടികള്‍: വൈകിട്ട് 5.00 - ഭക്തിഗാനമേള - മണക്കാട് രാജു, 7.00 - കഥാപ്രസംഗം - നിമിത്ത് ആര്‍.എന്‍., 7.30 - നൃത്തസന്ധ്യ - ശ്രീകൈലാസ സ്കൂള്‍ ഓഫ് ആര്‍ട്സ്, പഴഞ്ചിറ


Share this News Now:
  • Google+
Like(s): 122