Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

04 April, 2018 01:42:22 PM


നൂറ് മേനി കൊയ്യാൻ വിദ്യാർത്ഥികളെ ബലിയാടുകളാക്കി വിദ്യാഭ്യാസകച്ചവടം; അൺ എയ്ഡഡ് സ്കൂളുകളിൽ ശരിയായ രീതിയിൽ ഒരു പരിശോധനയ്ക്ക് സർക്കാർ മുതിർന്നാൽ പുറത്തു വരിക ഞെട്ടിക്കുന്ന വിവരങ്ങൾ

കനത്ത ഫീസ് വാങ്ങി 'സ്റ്റാർ' സ്കൂളുകളിൽ നൽകുന്നത് വളരെ മോശമായ വിദ്യാഭ്യാസംനൂറ് മേനി കൊയ്യാൻ വിദ്യാര്‍ഥികളെ പടിയടച്ച് പിണ്ഡം വെയ്ക്കുന്ന നടപടി സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സ്റ്റാറ്റസ് നിലനിർത്താൻ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിക്കെതിരെ സർക്കാർ കണ്ണ് തുറക്കാത്തതാണ് ഏറെ കഷ്ടം. 

പത്താംക്ലാസില്‍ നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി ഒമ്പതാം ക്ലാസില്‍ തോല്‍പിച്ചത് കൊണ്ട് കോട്ടയം പാമ്പാടിയിൽ ബിന്റോ ഈപ്പന്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയും മുമ്പേ തന്നെ വിദ്യാർത്ഥികൾക്കു നേരെ വിവിധ സ്കൂൾ  അധികൃതരുടെ പീഡന കഥകൾ ഒന്നൊന്നായി പുറത്തു വരികയാണ്. പഠന നിലവാരം മോശമാണ് എന്ന് ആരോപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കിയതായാണ്  അവസാനത്തെ പരാതി.


ഒരു പെൺകുട്ടി ഉൾപ്പെടെ എല്‍.കെ.ജി മുതല്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് കരിപ്പൂർ സ്കൂളിൽ നിന്നും പുറത്താക്കിയത്. കുട്ടികളെ പുറത്താക്കിയെന്നു മാത്രമല്ല, മറ്റ് സ്‌കൂളുകളില്‍ പ്രവേശനം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഈ സ്‌കൂള്‍ അധികൃതര്‍ ഇടപെടുകയും ചെയ്യുന്നു.  രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു.

കുട്ടികള്‍ക്ക് സി.ബി.എസ്.ഇ പഠിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട  കുട്ടികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചുവെന്നും പരാതി. ഇതുവരെയുള്ള ക്ലാസുകളിലെല്ലാം മോശമല്ലാത്ത മാര്‍ക്ക് വാങ്ങിച്ചിരുന്നവരാണ് ഈ വിദ്യാര്‍ഥികളെന്നും തോല്‍ക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളുടെ പരാതി ഗൗരവമുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പത്താംക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം സ്‌കൂളുകള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഈ ഉത്തരവ് മറികടന്നാണ് പുറത്താക്കല്‍ നടപടി അരങ്ങേറുന്നത്. പു:ന പരീക്ഷയെന്ന പേരിൽ പുതിയ സംവിധാനം ഏർപ്പെടുത്തി തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമവും വിദ്യാഭ്യാസം തനി കച്ചവടമാക്കിയ ഇക്കൂട്ടർ നടത്തിവരുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു സ്‌കൂളിലെ നൂറ് മേനിക്ക് കോട്ടം തട്ടുമെന്ന് കണ്ട് വയനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിക്കാതിരുന്നത്.  സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ ഇടക്കിടെ ഒരു സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. Share this News Now:
  • Google+
Like(s): 203