Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

05 April, 2018 09:00:46 PM


ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി സന്ദര്‍ശിച്ചു




അങ്കമാലി: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷിക മരണം സംഭവിച്ച അവയവങ്ങള്‍ ദാനം ചെയ്ത അരുണ്‍ രാജിന്‍റെ ഭവനവും , ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് മുന്‍കൈ എടുത്ത് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടറെയും മാനേജ്മെന്‍റിനെയും ശൈലജ ടീച്ചര്‍ പ്രത്യേകം അഭിനന്ദിച്ചു. 

ആരോഗ്യ മേഖലയില്‍ ഗവണ്‍മെന്‍റ് ആശുപത്രികള്‍ കൊണ്ട് മാത്രം നമ്മുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവില്ല. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഈ രംഗത്ത് മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ അരുണ്‍ രാജിന്‍റെ സഹോദരന് ജോലി ലഭിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വേണ്ടത് ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബം ആയിട്ട് പോലും വേര്‍പാടിന്‍റെ തീരാവേദനകള്‍ക്കിടയിലും മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ് കാണിച്ചപിതാവ് രാജനെയും മാതാവ് സീതയെയും പോലുള്ള മാതാപിതാക്കള്‍ ഇനിയും ഇവിടെ ഉണ്ടാകട്ടെ എന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ മൃതസജ്ഞീവനി പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.
 
ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, ഫാ.ജോണ്‍ കക്കാട്ട്. ഡോ.സ്റ്റിജി ജോസഫ്, ഡോ. സജി തോമസ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗ്രേസി ടീച്ചര്‍, മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ , കൗണ്‍സിലര്‍ ലേഖ മധു, അഡ്വ. കെ. കെ ഷിബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Share this News Now:
  • Google+
Like(s): 172