Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 April, 2018 09:51:20 PM


കേരള എൻജി./ഫാർമസി പ്രവേശനപ്പരീക്ഷ: അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ

പ്രശ്‌നങ്ങളുള്ളവർക്ക് ഏപ്രിൽ 13 വരെ പരിഹരിക്കാം

 



തിരുവനന്തപുരം: കേരള എൻജിനീയറിങ് / ഫാർമസി പ്രവേശനപ്പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന് ചൊവ്വാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷാ നമ്പറും പാസ്‌വേഡും നൽകണം. അഡ്മിറ്റ് കാർഡ് പരീക്ഷാഹാളിൽ പരിശോധനയ്ക്കായി ഹാജരാക്കണം. വിദ്യാർഥികളെ തിരിച്ചറിയുന്നതിനായി അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് ആവശ്യമാണ്.

ഓൺലൈൻ അപേക്ഷാ സമർപ്പണസമയത്ത് കൃത്യമായ വിവരങ്ങൾ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ലഭിക്കും. പ്രശ്‌നങ്ങളുള്ളവർ ഏപ്രിൽ 13-ന് വൈകീട്ട് അഞ്ചിനുള്ളിൽ പരിഹരിച്ചാൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. സമർപ്പിച്ച അപേക്ഷയിൽ പ്രശ്‌നങ്ങളുള്ളവർ പ്രൊഫൈൽ പേജിലെ Memo Details എന്ന സെക്ഷൻ ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

അപേക്ഷസംബന്ധമായ ന്യൂനതകൾ ഉള്ളവർ അവ പരിഹരിക്കുന്നതിനുള്ള രേഖകളും മെമ്മോയുടെ പകർപ്പും സഹിതം ഏപ്രിൽ 17 വൈകീട്ട് അഞ്ചു മണിക്കകം പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ എത്തിക്കണം. ഫാക്‌സ് / ഇ-മെയിൽ വഴി ലഭിക്കുന്ന രേഖകൾ സ്വീകരിക്കുന്നതല്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 78