Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

10 April, 2018 07:24:14 AM


കേരളത്തിൽ കുടിവെള്ളം കിട്ടാകനിയാവുന്നു; അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിവെള്ള മാഫിയായുടെ വേരുകൾ മലയാള മണ്ണിൽ ഓടി തുടങ്ങി

ഹിമാചൽ പ്രദേശിൽ നിന്നുമുള്ള വെള്ളത്തിന് വില ലിറ്ററിന് 50 രൂപ
കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. വേനല്‍ രൂക്ഷമായതോടെ കുടിവെള്ളം വിലകൊടുത്തുവാങ്ങുന്ന മലയാളികള്‍ ഭാവിയില്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ക്കു നേരെ കണ്ണടയ്ക്കുമ്പോള്‍ ഇവിടെ വളര്‍ന്നു വരുന്ന ഒരു മാഫിയായെ തിരിച്ചറിയാതെ പോകുന്നു. എന്തിനും ഏതിനും കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയിരിക്കുന്ന വെള്ളത്തിന്‍റെ വില കേട്ടാല്‍ ഞെട്ടും. ലിറ്ററിന് 50 രൂപ. 

ഹിമാചല്‍ പ്രദേശില്‍ സോളന്‍ ജില്ലയിലെ മഹോദര്‍ ബിവറേജസ് ഉത്പാദിപ്പിക്കുന്ന മിനറല്‍ വാട്ടര്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് ഇവരുടെ തന്നെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി. ഇവരുടെ രാജ്യത്താകമാനമുള്ള കോഫീ ഷോപ്പ് ശൃംഖലയിലൂടെയാണ് കുടിവെള്ളവിതരണം. തുടക്കത്തില്‍ സ്വന്തം കടകളില്‍ മാത്രമാണ് എങ്കിലും ഭാവിയില്‍ ഈ വിലകൂടിയ വെള്ളം കേരളാ വിപണിയിലാകമാനം എത്തിക്കാനുള്ള ആലോചനയും നടക്കുന്നതായാണ് അറിയുന്നത്. അര ലിറ്റര്‍  കുപ്പിയില്‍ നിറച്ച വെള്ളത്തിന് 25 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

കേരളത്തില്‍ നിലവില്‍ കുപ്പികളില്‍ ലഭിച്ചുവരുന്ന വെള്ളത്തിന് ലിറ്ററിന് പരമാവധി വില 20 രൂപയാണ്. റയില്‍വേ കാറ്ററിംഗ് സര്‍വ്വീസ് വില്‍ക്കുന്നതാകട്ടെ 15 രൂപയ്ക്കും. 20 രൂപയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വെള്ളം ഒരു കെയ്സ് (12 എണ്ണം) മൊത്തമായി എടുത്താല്‍ 8 രൂപയ്ക്കും കിട്ടും. അതേസമയം റീഫില്‍ ചെയ്ത് നല്‍കുന്ന വലിയ കുപ്പിയിലെ  20 ലിറ്റര്‍ വെള്ളം കേരളത്തിലാകമാനം 50 രൂപയ്ക്ക് ലഭ്യമാകുന്നുമുണ്ട്. 

വേനല്‍ ആരംഭിച്ചതോടെ 3000 മുതല്‍ 5000 വരെ സംഭരണശേഷിയുള്ള ടാങ്കുകളില്‍ എത്തിക്കുന്ന കുടിവെള്ളത്തിന് ആയിരം രൂപ വരെയാണ്പരമാവധി വില. ഈ വിധം ലിറ്ററിന് 25 പൈസപരമാവധി വില കൊടുത്ത് മലയാളികള്‍ വെള്ളം വാങ്ങി ഉപയോഗിക്കുന്നതിനിടയിലേക്കാണ് മനോഹരമായ കുപ്പിയില്‍ നിറച്ച വെള്ളം  ലിറ്ററിന് 50 രൂപയ്ക്ക് വില്‍ക്കുന്നത്. അതും ഉറവിടം എവിടെ നിന്ന് എന്നറിയാത്ത വെള്ളം. ഹിമാചല്‍ പ്രദേശ് എന്ന് കേള്‍ക്കുമ്പോഴേ ഗംഗാജലത്തെ ഒര്‍ക്കുന്ന സാധാരണ മലയാളികളുടെ അജ്ഞതയും വിട്ടുവീഴ്ചാമനോഭാവവും മുതലെടുത്ത് ധാരാളം കുടിവെള്ളകമ്പനികള്‍ കേരളമണ്ണിലേക്ക് കാലെടുത്തുവെയ്ക്കുവാന്‍ തയ്യാറെടുക്കുകയാണ്. 
Share this News Now:
  • Google+
Like(s): 348