10 April, 2018 09:57:23 PM


ഐ.എം. റ്റി പുന്നപ്രയില്‍ എം.ബി.എ അഡ്മിഷന്‍

ആലപ്പുഴ: കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാ രത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. 2018 - 2020  ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ അപേക്ഷിക്കാം.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍, അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ അതോടൊപ്പം കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ്ഉള്ളവരും ജൂണിലെ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.  വിലാസം: ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9995092285.



Share this News Now:
  • Google+
Like(s): 126