10 April, 2018 09:59:47 PM


ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലേക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്‍റ് ഡ്രൈവ്

പത്തനംതിട്ട: കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ്, എംപ്ലോയബിലിറ്റി സെന്ററും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും സംയുക്തമായി ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ  പ്രമുഖ ഐ. ടി കമ്പനിയിലേക്കുള്ള അഭിമുഖം ഏപ്രില്‍ 12 രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ക്യാമ്പസ്സില്‍ നടത്തുന്നു. 2016, 2017, 2018 വര്‍ഷം ഡിഗ്രി പാസ്സായവര്‍ക്ക് ഇന്റര്‍വ്യൂന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745734942, 0481 2563451 എന്നീ നമ്പറുകളില്‍ ബന്ധപെടുക. 



Share this News Now:
  • Google+
Like(s): 103