Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 April, 2018 05:37:01 PM


ഹ്യദയങ്ങള്‍ കൈകോര്‍ത്തു; നിര്‍ദ്ധനയായ വീട്ടമ്മയുടെ ഹൃദയം തുടിച്ചു



അങ്കമാലി : കാരുണ്യത്തോടെ ഹ്യദയങ്ങള്‍ കൈകോര്‍ത്തപ്പോള്‍ നിര്‍ദ്ദനയായ വീട്ടമ്മ വീണ്ടെടുത്തത് ഹൃദയതാളം. അങ്കമാലി ജോസ്പുരത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഞാറക്കാടന്‍ മേരി ബാബു (50) വിനാണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ 'ഹ്യദയത്തിനായ് ' സൗജന്യ ഹ്യദയ ശസ്ത്രക്രിയയിലൂടെ സൗഖ്യം ലഭിച്ചത്.

വാടക വീട്ടില്‍ കൂലി പണിക്കാരനായ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു ഈ വീട്ടമ്മ. ജോസ്പുരം പള്ളി വികാരി ഫാ.റെജു കണ്ണമ്പുഴയും അങ്കമാലി എം.എല്‍.എ റോജി എം ജോണും ആശുപത്രി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിനെ ഈ കുടുംബത്തിന്റെ  സ്ഥിതി  അറിയിച്ചിരുന്നു. തുടർന്ന് കര്‍ദ്ധിനാള്‍ ജോസഫ് പാറേക്കാട്ടില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ബെന്നി പാറേക്കാട്ടിലിനെയും വിവരം അറിയിച്ചു. ഇതോടെ മേരിയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിന് വഴി തെളിയുകയായിരുന്നു.

ഹ്യദയ ശസ്ത്രക്രിയ ഉടനടി നടത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തില്‍പ്പെടുന്ന അവസ്ഥയിലാരുന്നു ഈ വീട്ടമ്മ എന്ന് കാര്‍ഡിയോ തൊറായിക് സര്‍ജന്‍ ഡോ.എ.കെ റഫീക്ക് പറഞ്ഞു. എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹാര്‍ട്ട് കെയര്‍ സെന്റര്‍ ഇതുവരെ 12000 ല്‍ പരം ആന്‍ജിയോഗ്രാമുകളും 1200-ളം ഓപ്പണ്‍ ഹ്യദയ ശസ്ത്രക്രിയകളും, ഹ്യദയ വാല്‍വുകളും മാറ്റിവെക്കല്‍ നടത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു. തനിക്ക് പുതുജീവിതം നൽകിയ ഡോകടർമാർക്കും നഴ്‌സുമാര്‍ക്കും മധുരം നല്‍കിയാണ് വീട്ടമ്മ ആശുപത്രി വിട്ടത്.

ഉദാര മനസ്‌ക്കരായ ആളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് സൗജന്യ ശസ്ത്രക്രിയകള്‍ ചെയ്ത് കൊടുക്കുന്നത് എന്ന് ഡയറക്ടര്‍ അറിയിച്ചു. 




Share this News Now:
  • Google+
Like(s): 249