14 April, 2018 12:04:18 AM


പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം 25ന്

നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം നടന്നു



തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരം ഏപ്രില്‍ 25ന് നടക്കും. പൂരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തിരുവമ്പാടി വിഭാഗത്തിന്‍റെ നടുവിലാൽ നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടുകർമം വെള്ളിയാഴ്ച രാവിലെ നടന്നു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാർ, രവീന്ദ്രൻ മാസ്റ്റർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ. സുദർശൻ, തേക്കിൻകാട് ഡിവിഷൻ കൗൺസിലർ എം.എസ്.അപർണ, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രൊഫ. പി.ചന്ദ്രശേഖരൻ, സെക്രട്ടറി മാധവൻകുട്ടി, ഡോ. സുന്ദർ മേനോൻ, എം സി എസ്  മേനോൻ തുടങ്ങിയവര്‍ പങ്കെടുത്തു.


- പി.എം.മുകുന്ദന്‍



Share this News Now:
  • Google+
Like(s): 167