Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

15 April, 2018 01:15:34 PM


തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ട്: ഫാ.തേലക്കാടിനെ തിരുത്തി സഭ

ഫാ. തേലക്കാടിന്‍റെ വാദം വസ്തുതാ വിരുദ്ധമെന്ന് കൂരിയ ബിഷപ്



കൊച്ചി: സെന്‍റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നതിന് തെളിവില്ലെന്ന മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാടിന്‍റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സീറോ മലബാര്‍ സഭ. ഫാദര്‍ തേലക്കാടിന്‍റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.  


സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയില്‍ വന്നുവെന്നത് തന്നെയാണ്. അദ്ദേഹത്തിന്‍റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ് സീറോ മലബാര്‍ സഭയുടെ ഉത്ഭവം. ലോകപ്രശ്‌സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബല്‍പലകമായുള്ളതുമാണ്. എന്നാല്‍ ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു എന്നുമാണ് പ്രസ്താവന പറയുന്നത്. 



തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.



Share this News Now:
  • Google+
Like(s): 108