17 April, 2018 02:54:51 PM


ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചു; എടിഎമ്മുകൾ കാലിയായി

മുന്നു ദിവസത്തിനകം പരിഹാരമാകുമെന്ന് ആര്‍ ബി ഐ



ബംഗളൂരു: ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ എ ടി എമ്മുകൾ കാലിയായി. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധാ, യുപി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രശ്‌നം. മൂന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ ശ്രമിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം ഉന്നതതലസമിതി രൂപീകരിച്ചു



Share this News Now:
  • Google+
Like(s): 141