17 April, 2018 11:31:08 PM


നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

മേട ഷഷ്ഠിദിനമായ 21 നാണ് ആറാട്ട്




ഏറ്റുമാനൂർ: നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 21 ന് മേട ഷഷ്ഠി ആറാട്ടോടുകൂടി സമാപിക്കും. ഉത്സവത്തിന് തന്ത്രി സൂര്യകാലടി സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാടിന്‍റെയും മേൽശാന്തി ശ്രീധരൻ നമ്പുതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറി. കലാപരിപാടികൾ സിനിമാ താരം  ഉർമ്മിളാ ഉണ്ണി ഉദ്ഘാടനം ചെയ്തു.

18ന് രാത്രി 8.30 ന് കഥകളി (മേജർസെറ്റ് ) കഥ ദൂരോധനവധം. 19 ന് 1.30 ന് ഉത്സവബലി ദർശനം, രാത്രി 9ന് നൃത്തനൃത്യങ്ങൾ, 10.30ന് വലിയ വിളക്ക്.20ന് രാത്രി 9.36 ന് ഭക്തിഗാനമേള, 11.30 ന് വിളക്ക്. 21 ന് രാവിലെ 8ന് മേടഷഷ്ഠി സംഗീതോത്സവം., 11.30ന് ആറാട്ട്സദ്യ, 4ന് ആറാട്ട് പുറപ്പാട് 8 ന് ആറാട്ട് കച്ചേരി 11ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ



Share this News Now:
  • Google+
Like(s): 133