20 April, 2018 07:50:20 AM


എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ലം മേ​​​യ് മൂ​​​ന്നി​​​നു​​​ള്ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും

30 ന് ​​​പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ര്‍ന്നാല്‍ മേ​​​യ് ര​​​ണ്ടി​​​ന് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ലം മേ​​​യ് മൂ​​​ന്നി​​​നു​​​ള്ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഈ ​​​മാ​​​സം 23 നു ​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​കും. മാർക്ക് ഡ​​​ബി​​​ൾ എ​​​ൻ​​​ട്രി ചെ​​​യ്യും. ആ​​​ദ്യ ത​​​വ​​​ണ എ​​​ൻ​​​ട്രി ചെ​​​യ്യു​​​മ്പോ​​​ൾ എ​​​ന്തെ​​​ങ്കി​​​ലും പി​​​ശ​​​കു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് ഡ​​​ബി​​​ൾ എ​​​ൻ​​​ട്രി. മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രീ​​​ക്ഷാ ഭ​​​വ​​​ൻ ഒ​​​രു ത​​​വ​​​ണ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ച് കൃ​​​ത്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്തും. 

ഇ​​​തി​​​നു​​​ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രേ​​​സ് മാ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​നു ശേ​​​ഷം പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്ന് പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കും. ഈ ​​​മാ​​​സം 28 ഓ​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ 30 ന് ​​​പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​രു​​​ക​​​യും മേ​​​യ് ര​​​ണ്ടി​​​ന് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ക​​​യും ചെ​​​യ്യും. 30ന് ​​​പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ മേ​​​യ് ര​​​ണ്ടി​​​ന് ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്ന് മേ​​​യ് മൂ​​​ന്നി​​​ന് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നും നീ​​​ക്ക​​​മു​​​ണ്ട്.Share this News Now:
  • Google+
Like(s): 364