25 April, 2018 11:14:24 AM


തി​രു​വ​മ്പാ​ടി​ക്കും പാ​റ​മേ​ക്കാ​വി​നും അ​നു​മ​തി ല​ഭി​ച്ചി​ല്ല; പൂ​രം വെ​ടി​ക്കെ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ക​ഴി​ഞ്ഞ ദി​വ​സം സാമ്പി​ൾ വെ​ടി​ക്കെ​ട്ടി​നി​ടെ ആ​റു പേ​ർ​ക്കു പരിക്കേറ്റിരുന്നു




തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​തേ​വ​രെ വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​ക​കേ​ണ്ട​ത്. ഇ​ത് ഇ​തേ​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്ന് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. 

പൂ​ര​ത്തി​ന്‍റെ സാമ്പി​ൾ വെ​ടി​ക്കെ​ട്ടി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​മി​ട്ട് നി​ല​ത്തു​വീ​ണു പൊ​ട്ടി ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം സ്വെ​ക​ട്ട​റി​യോ​ടു ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ഷെ​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ദേ​വ​സ്വം സെ​ക്ര​ട്ട​റി വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ​ക്കു മു​മ്പി​ലെ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ വെ​ടി​ക്കെ​ട്ടി​ൽ​നി​ന്ന് അ​മി​ട്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.




Share this News Now:
  • Google+
Like(s): 109