25 April, 2018 09:08:42 PM


പു​തു​പ്പ​ള്ളി​യി​ൽ പാഴ്സല്‍ വാന്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ ഷാ​ജി ആ​ണ് മ​രി​ച്ച​ത്
കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ പാഴ്സല്‍ വാന്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പു​തു​പ്പ​ള്ളി ക​വ​ല​യി​ൽ മീ​ൻ​ച​ന്ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എം​എ​സ് ഏ​ജ​ൻ​സീ​സ് എ​ന്ന ക​ട​യി​ലേ​ക്കാ​ണ് പി​ക്ക​പ്പ്‌ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ചുമട്ടുതൊഴിലാളിയായ ഷാജി കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു.ക​ട​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റുShare this News Now:
  • Google+
Like(s): 561