25 April, 2018 10:05:05 PM


കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കോട്ടയം: ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു. നാട്ടകം, പനച്ചിക്കാട് വില്ലേജുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 28ന് നാട്ടകം ശിശുവിഹാറിലാണ് സിറ്റിംഗ്. 2000 ജനുവരി ഒന്നു മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. 




Share this News Now:
  • Google+
Like(s): 38